Site icon Fourteen Kerala – 14 Kerala News

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് ആധിപത്യം സ്ഥാപിക്കാനായെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

25-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള ജീക്സണ്‍ന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങില്‍ നിന്ന് വന്ന അറ്റാക്കിന് ഒടുവില്‍ സഹല്‍ ഒരു ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

കലിയുടെ 49-ാം മിനിറ്റിലാണ് കോര്‍ണറില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. പൂട്ടിയ എടുത്ത കോര്‍ണര്‍ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമാണ്. 17 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10-ാം സ്ഥാനത്താണ്.

Exit mobile version