Site icon Fourteen Kerala – 14 Kerala News

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും; ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് നേട്ടം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്‌പൂർ എഫ്‌സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സീസണിൽ രണ്ട് കളിയിൽ മാത്രം തോൽവിയറിഞ്ഞ ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.

13 കളിയിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. 22 പോയിന്‍റുണ്ടെങ്കിലും അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷെഡ്‌പൂര്‍ എഫ്‌സി. ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയാൽ ജംഷെഡ്പൂരിന് രണ്ടാം സ്ഥാനത്തേക്കുയരാം.

ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക.

Exit mobile version