Site icon Fourteen Kerala – 14 Kerala News

മീനങ്ങാടിയില്‍ ലോറി കാറിലും ഓട്ടോയിലും ഇടിച്ചുകയറി ഓട്ടോ ഡ്രൈവർ മരണപ്പെട്ടു,മൂന്നുപേര്‍ക്ക് പരിക്ക്

വയനാട്: മിനിലോറി കാറിലും തുടർന്ന് ഓട്ടോയിലും ഇടിച്ചുകയറി ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

കാറിലുണ്ടായിരുന്ന ഓരാൾക്കും ഒരു കുട്ടിക്കും കുട്ടിക്കും ഫുട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് -മൈസൂർ ദേശീയ പാതയിൽ മീനങ്ങാടി പാതിരിപ്പാലത്താണ് അപകടം ഉണ്ടായത്. പാതിരിപ്പാലത്ത് ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് സുൽത്താൻബത്തേരി ഭാഗത്ത് നിന്ന് വന്ന മിനിലോറി ഇടിച്ചുകറുകയായിരുന്നു. ലോറി കാറിലേക്ക് ഇടിച്ചുകയറിയ ശേഷം രണ്ട് വാഹനങ്ങളും സമീപത്തണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Exit mobile version