Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്തെ സ്വർണവിപണിയിൽ വിലയിലെ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്തെ സ്വർണവിപണിയിൽ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ ഉയരുകയും ഉച്ചയ്ക്ക് ശേഷം കുറയുകയും ചെയ്ത സ്വർണവില ഇന്ന് രാവിലെ വീണ്ടും വർധിച്ചു. പവന് 1,280 രൂപ കൂടി 92,800 രൂപയും, ഗ്രാമിന് 160 രൂപ കൂടി 11,600 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിവിലയിലും വർധനവുണ്ടായിട്ടുണ്ട്; ഗ്രാമിന് അഞ്ച് രൂപ കൂടി 170 രൂപയായി.

ഇന്നലെ രാവിലത്തെ വർധനവിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം സ്വർണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,540 രൂപയിലും പവന് 800 രൂപ കുറഞ്ഞ് 91,520 രൂപയിലുമാണ് വ്യാപാരം നടന്നത്. എന്നാൽ ഇന്നലെ രാവിലെ 1,920 രൂപയുടെ വർധനവുണ്ടായിരുന്നു. നേരത്തെ ബുധനാഴ്ച സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. അന്ന് മൂന്ന് തവണയായി പവന് 3,320 രൂപ കുറഞ്ഞിരുന്നു.

സ്വർണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾ നിക്ഷേപകരെയും സാധാരണക്കാരായ ഉപഭോക്താക്കളെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

യു.എസ് പലിശ നിരക്കുകൾ, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ, നിക്ഷേപകരുടെ താൽപ്പര്യം എന്നിവയാണ് പ്രധാനമായും സ്വർണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. ട്രോയ് ഔൺസിന് 96.23 ഡോളർ (2.72 ശതമാനം) വർധിച്ച് 3,633.97 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

Exit mobile version