Site icon Fourteen Kerala – 14 Kerala News

ബൈക്ക് ആക്‌സിഡന്റ്: മലേഷ്യന്‍ വെയ്റ്റ് ലിഫ്റ്ററുടെ കൈ മുറിച്ചുമാറ്റി

മോട്ടോര്‍ സൈക്കിള്‍ അപകടത്തെ തുടര്‍ന്ന് മലേഷ്യയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ നേടിയ വെയ്റ്റ്‌ലിഫ്റ്ററുടെ വലതുകൈ മുറിച്ചുമാറ്റി. തിങ്കളാഴ്ച രാത്രി ഇവിടുത്തെ ഒരു എക്‌സ്പ്രസ് ഹൈവേയില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. മുഹമ്മദ് ഹാഫിസുദ്ദീന്‍ റോസ്ലിന്‍ എന്ന ദേശീയ താരത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെത്തുടര്‍ന്ന് വലതു കൈ മുറിച്ചുമാറ്റിയെങ്കിലും മറ്റു ആശങ്കകള്‍ ഇല്ലെന്ന് മലേഷ്യന്‍ കായിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്വാലാലംപൂര്‍ ആശുപത്രിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം റോസ്ലിന്‍ ബോധത്തിലേക്ക് തിരികെ വന്നതായി മലേഷ്യയിലെ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് അയൂബ് റഹ്മത്ത് അറിയിച്ചു.

അപകടം നടന്ന് മൂന്ന് ദിവസത്തിന് ശേഷം 21 കാരന്‍ സാധാരണ നിലയിലേക്ക് എത്തിയതായും ആശുപത്രിയില്‍ സ്ഥിരതയുള്ള അവസ്ഥയിലാണെന്നും രാജ്യത്തെ ഉന്നത ഭാരോദ്വഹന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൈമുട്ടിന് മുകളിലായി ഡോക്ടര്‍മാര്‍ ഹാഫിസുദ്ദീന്റെ കൈ മുറിച്ചുമാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

”ശാരീരികമായി, അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെടുന്നു, പക്ഷേ ഈ സംഭവം അദ്ദേഹത്തിന്റെ കായിക ഭാവി ആശങ്കപ്പെടുത്തുന്നതാണെന്ന് റഹ്മത് പറഞ്ഞു. താരത്തിന്റെ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version