Site icon Fourteen Kerala – 14 Kerala News

6 മാസം കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയ രാഷ്ട്രീയം കേരളത്തിൽ തഴച്ചു വളർന്നു, പുറത്തുവന്നത് കോൺഗ്രസിൻറെ വൃത്തികെട്ട മുഖം: പിണറായി വിജയൻ

തിരുവനന്തപുരം: DCC അംഗം കൈക്കൂലി വാങ്ങിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്. അധികാരം കിട്ടിയാൽ എന്തുമാവാം എന്ന അഹങ്കാരത്തിന്റെ നേർചിത്രമാണ് അതെന്ന് പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിൻറെ ജീർണിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ വൃത്തികെട്ട മുഖമാണ് പുറത്തുവന്നത്. കേരളത്തിൽ 6 മാസം കൊണ്ട് മാഫിയ സംസ്‌കാരം തഴച്ചു വളർന്നു. ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ വാങ്ങുന്നത് ഒരു വ്യക്തിയുടെ വീഴ്ചയല്ല. ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയ രാഷ്ട്രീയം കേരളത്തിൽ തഴച്ചു വളരുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്

അധികാരം കിട്ടിയാൽ എന്തുമാവാം എന്ന അഹങ്കാരത്തിൻ്റെയും എന്ത് വൃത്തികേട് ചെയ്താലും രാഷ്ട്രീയ സംരക്ഷണം ലഭിക്കും എന്നതിൻ്റെയും നേർ ചിത്രമാണ് പേട്ടയിലെ DCC അംഗത്തിൻ്റെ പണം തട്ടിപ്പ് സംഭവം. കോൺഗ്രസിന്റെ ജീർണ്ണിച്ച രാഷ്ട്രീയ സംസ്കാരത്തിന്റെ വൃത്തികെട്ട മുഖമാണ് പുറത്തുവരുന്നത്.

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ ഒരു വ്യക്തിയുടെ വീഴ്ചയല്ല; അധികാരം കിട്ടിയാൽ എന്തും ചെയ്യാമെന്ന അഹങ്കാരത്തിന്റെ നേർചിത്രമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന മാഫിയാ രാഷ്ട്രീയമാണ് ആറുമാസം കൊണ്ട് കേരളത്തിൽ തഴച്ചു വളർന്നത്.

Exit mobile version