Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് 2040 രൂപയുടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആനുപാതികമായി ഗ്രാമിന് 255 രൂപയും ഇന്ന് ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് നല്‍കേണ്ടി വരിക 12215 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 97720 രൂപയും നല്‍കേണ്ടി വരും. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13679 രൂപയും നല്‍കേണ്ടി വരും. 18 കാരറ്റ് സ്വര്‍ണത്തിന് 10259 രൂപയാണ് ഇന്നത്തെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് സ്വര്‍ണവില ഒരു ലക്ഷത്തേക്കാള്‍ താഴെ എത്തിയത്. സ്വര്‍ണ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷകളാണ് സ്വര്‍ണവിലയിലെ തുടര്‍ച്ചയായ കുറവ് നല്‍കുന്നത്.

ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Exit mobile version