ചെന്നൈ: ഐ.പി.എൽ കരിയർ അവസാനിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ നായകൻ എം.എസ്. ധോണി. കളിക്കാരനായുള്ള യാത്ര അവസാനിപ്പിച്ചെങ്കിലും, 2027 ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം താരം മെന്ററായി തുടരുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു.
എം.എസ്. ധോണിയില്ലാതെ ചെന്നൈ ടീമില്ലെന്നും, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ഒരുമിച്ചാണ് വളർന്നതെന്നും സി.എസ്.കെ എക്‌സിൽ (ട്വിറ്റർ) പങ്കുവെച്ച വൈകാരിക കുറിപ്പിൽ വ്യക്തമാക്കി. 2008-ൽ ഐ.പി.എൽ ആരംഭിച്ചതുമുതൽ ചെന്നൈയുടെ നട്ടെല്ലായിരുന്ന ധോണി, ടീമിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. കളിക്കളത്തിന് പുറത്തേക്ക് മാറുമ്പോഴും മെന്ററുടെ റോളിൽ ‘തല’ ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രഖ്യാപനം ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
