Site icon Fourteen Kerala – 14 Kerala News

പി ടി ഉഷക്ക് ആശ്വാസം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി ടി ഉഷക്ക് ആശ്വാസം. പി ടി ഉഷയുടെ ഐസ് ഹോക്കി ഫെഡറേഷൻ പ്രാതിനിധ്യത്തിന് അംഗീകാരം ലഭിച്ചു. പി ടി ഉഷയ്ക്കെതിരെ ഉയർന്ന പരാതികൾ വരണാധികാരി തള്ളി. ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായയുള്ള ഉഷയുടെ നോമിനേഷനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെ ആണ് കായിക സംഘടന പ്രതിനിധി എന്ന തരത്തിൽ ‌ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ അസംബ്ലിയിൽ എത്താൻ പി ടി ഉഷ അപ്രതീക്ഷിത നീക്കം നടത്തിയത്. പ്രാതിനിധ്യത്തിന് അംഗീകാരം ലഭിച്ചതോടെ പിടി ഉഷ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്നാണ് അറിയേണ്ടത്. ഡിസംബർ അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്. നവംബർ 22നാണ് നോമിനേഷൻ നൽകേണ്ടത്.

മുൻ അത്‌ലറ്റ് എന്നനിലയിൽ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന് ഉഷയെ നാമനിർദേശം ചെയ്യാമായിരുന്നു. എന്നാൽ, എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്തറിനെയാണ് ഉൾപ്പെടുത്തിയത്. ഇതോടെ ഉഷയുടെ സാധ്യത അടഞ്ഞെന്നുറപ്പിക്കവേയാണ് ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷ സ്ഥാനംപിടിച്ചത്. 2030-ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിലെത്തിക്കുന്നതിൽ ഐ.ഒ.എ. പ്രസിഡന്റ് എന്നനിലയിൽ ഉഷ വലിയ പങ്കാണ് വഹിച്ചത്.

Exit mobile version