Site icon Fourteen Kerala – 14 Kerala News

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; പ്രവാസി യുവാവിനെ വീടിന്റെ അടുക്കള ഭാഗത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടൂർ: കോട്ടൂർ പഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി പാലോളി മുക്കിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് സ്വദേശിയായ ഷംസീദിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. കരിയാത്തൻകാവ് നടുവിലക്കണ്ടി അതൃമാൻ കുട്ടിയുടെ മകനാണ് ഷംസീദ്.

തൃക്കുറ്റിശ്ശേരി പാലോളി മുക്കിലെ കരുവള്ളിക്കുന്ന് ആമയാട്ടു വയലിൽ രാജൻ ചെട്ടിയാരുടെ വീടിന്റെ അടുക്കള ഭാഗത്താണ് ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. പ്രവാസിയായിരുന്ന ഷംസീദ് അടുത്തിടെയാണ് നാട്ടിലെത്തിയത്.

സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version