എറണാകുളം: കാക്കനാട് ഐടി ജീവനക്കാരി അക്ഷരയുടെ ജീവനെടുത്ത അപകടത്തില്‍, മലയില്‍ എന്ന ബസിനെതിരെ 154 കേസുകള്‍. 2022 മുതലുള്ള നാല് വര്‍ഷത്തെ കേസുകളാണിത്. പിഴ അടച്ചത് ചുരുക്കം കേസുകളില്‍ മാത്രമെന്നും വിവരമുണ്ട്. അമിതവേഗം, സിഗ്നല്‍ തെറ്റിക്കല്‍, ഡോര്‍ തുറന്നിട്ടുള്ള യാത്ര തുടങ്ങി ബസിന്റെ പേരില്‍ വ്യാപക നിയമലംഘനങ്ങളാണുള്ളത്.
ബസിന്റെ പെര്‍മിറ്റ് പത്ത് ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. അക്ഷരയെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് ഉടന്‍ പുറത്തിറക്കാന്‍ പറ്റാത്ത വിധമുള്ള നടപടികള്‍ വേണമെന്നാണ് ആവശ്യം.
അതേസമയം, സ്വകാര്യ ബസ്സുകളുടെ മത്സരഓട്ടത്തില്‍ മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു. സ്വകാര്യ ബസുകളെ പൂര്‍ണമായി കുറ്റം പറയാന്‍ കഴിയില്ല. സമയക്രമമാണ് യഥാര്‍ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകള്‍ക്ക് ഓടിയെത്താന്‍ കഴിയില്ല. ഇത് പുനഃപരിശോധിക്കും – മന്ത്രി പറഞ്ഞു.
സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ റോഡിലെ കാലന്മാരായി മാറിയെന്ന് ഹൈക്കോടതിയുടെ ഹൈക്കോടതിയുടെയക്കം രൂക്ഷ വിമര്‍ശനം സംഭവത്തില്‍ ഉയര്‍ന്നിരുന്നു. അപകടത്തിന്റെ നടുക്കുന്ന സിസിടിവികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉന്നയിച്ചത്.
റോഡിന്റെ അധിപന്മാരെപ്പോലെയാണ് ചില ബസ് ഡ്രൈവര്‍മാരുടെ പെരുമാറ്റം. ഭ്രാന്തന്മാരെ പോലെയാണ് ചില ഡ്രൈവര്‍മാരുടെ റോഡിലെ അഭ്യാസം. സമയക്രമവും ലാഭവും പറഞ്ഞ് ഇങ്ങനെയുള്ള അപകടകരമായ ഡ്രൈവിങ്ങിനെ ന്യായീകരിക്കാനാകില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തം. റോഡ് ഉപയോഗിക്കാന്‍ കാല്‍നടയാത്രക്കാര്‍ക്കും അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. നടപ്പാതകള്‍ ശരിയാക്കിയില്ലെങ്കില്‍ കോടതി കയറേണ്ടി വരുമെന്ന് കൊച്ചി കോര്പ്പറേഷന് സെക്രട്ടറിക്കും കോടതിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡ്രൈവര്‍മാരുടെയും ജീവനക്കാരുടെയും ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നതില്‍ പൊലീസിന് വീഴ്ച്ചയാണ്. എല്ലാ ഡ്രൈവര്‍മാരെയും ഒരാഴ്ചയ്ക്കകം ക്യുആര്‍ കോഡ് സ്മാര്‍ട്ട് ഐഡി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് ശുപാര്‍ശ നല്‍കാമെന്ന പൊലീസിന്റെ നിര്‍ദേശത്തെയും കോടതി പിന്തുണച്ചു. നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് മടിക്കരുതെന്നും വ്യക്തമാക്കി. ഒരു കോടതി ഇത്രയും പറഞ്ഞിട്ട് ഇവിടെ മാറ്റാമുണ്ടായില്ലെങ്കില് അത് സിസ്റ്റംത്തിന്റെ പൂര്‍ണ പരാജയമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
