തിരുവനന്തപുരം: LPST സമര സമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. നിരാഹാരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളും മറ്റും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. കന്റോൺമെന്റ് പൊലീസ് ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫ്ളക്സുകൾ മാറ്റിയില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗെയ്റ്റിന് തൊട്ടരികിലാണ് സമരവേദിയുള്ളത്. നേരെത്തെ തന്നെ കണ്ടാൽ അറിയാവുന്നവർക്ക് നേരെ പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഫ്ളക്സുകൾ മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുന്നറിയിപ്പ്. ഉദ്യോഗാർഥികളുടെ പ്രതിഷേധം 122-ാംദിവസത്തിലേക്ക് കടക്കുമ്പോഴും പ്രധാന ആവശ്യമായഅധ്യാപക വിദ്യാർഥി അനുപാദം കുറയ്ക്കാൻ ആകില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാർ.
