Site icon Fourteen Kerala – 14 Kerala News

വയനാട് ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറി; 2016 മുതല്‍ രജിസ്റ്റര്‍ ചെയ്തത് 108 കേസുകള്‍; അനാസ്ഥ തെളിയിച്ച് വിവരാവകാശ രേഖ

വയനാട്: ജില്ലയില്‍ 51 ഹെക്ടറിലേറെ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ്. 2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച വിവരം കളക്ടറേറ്റില്‍ ഇല്ല. ഭൂമിയും വീടും ഇല്ലാത്ത ആളുകളുടെയും ആദിവാസി വിഭാഗക്കാരുടെയും വിവരങ്ങളും കളക്ടറേറ്റില്‍ ഇല്ല എന്നും വിവരാവകാശ മറുപടിയിലുണ്ട്.

വയനാട് ജില്ലയില്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ചേര്‍ന്ന് വന്‍ തോതില്‍ റവന്യൂ ഭൂമി കയ്യേറിയതായി കളക്ടറേറ്റ് തന്നെ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജില്ലയില്‍ 51.3004 ഹെക്ടര്‍ റവന്യൂ ഭൂമി കയ്യേറിയതായാണ് വിവരാവകാശ മറുപടി. സര്‍ക്കാര്‍ രേഖകളിലുള്ള കണക്കുകളിലാണ് ഇത്രയധികം ഭൂമിയുടെ കയ്യേറ്റം നടന്നതായി വിവരമുള്ളത്. അനൗദ്യോഗിക കണക്കുകള്‍ അതിനപ്പുറം വരും.2016 മുതല്‍ റവന്യൂഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 86 കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. കയ്യേറി കൈവശം വെച്ചിരുന്ന ആകെ 81.1052 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് 31.8048 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഒഴിപ്പിച്ചത്.

കയ്യേറ്റക്കാരുടെ പേരും മേല്‍വിലാസവും അവര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ അളവും ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടറേറ്റ് വ്യക്തമാക്കുന്നു.ജില്ലയിലെ ആകെ ലഭ്യമായ റവന്യൂഭൂമിയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച വിവരവും കളക്ടറേറ്റില്‍ ഇല്ല. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത ആളുകളുടെയും ആദിവാസി വിഭാഗക്കാരുടെയും വിവരങ്ങളും കളക്ടറേറ്റില്‍ ഇല്ല എന്നും വിവരാവകാശ മറുപടിയില്‍ വയനാട് ജില്ലാ കളക്ടറേറ്റ് വ്യക്തമാക്കി.

Exit mobile version