Site icon Fourteen Kerala – 14 Kerala News

കടം തീർക്കാൻ പശുവിനെ വിൽക്കുന്നതിനെച്ചൊല്ലി തർക്കം; ഭാര്യയെ പിക്കപ്പ് വാഹനം കയറ്റി കൊന്ന ഭർത്താവ് അറസ്റ്റിൽ

ജയ്പൂർ: ഭാര്യയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജസ്ഥാനിലെ സീക്കർ ജില്ലയിലെ കോളിഡ ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഭർത്താവ് ചുന്നിലാൽ കുമാവത്തിനെ (56) പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ചുങ്കി ദേവി (52) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

കടം തീർക്കാനായി പശുവിനെ വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. ഏകദേശം 15 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ചുന്നിലാൽ, ബാധ്യത തീർക്കാൻ പശുവിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭാര്യ ഇതിനെ ശക്തമായി എതിർത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.

ഇതിൽ പ്രകോപിതനായ ചുന്നിലാൽ പിക്കപ്പ് വാഹനം ഭാര്യയുടെ ദേഹത്തുകൂടി ഓടിച്ചുകയറ്റുകയായിരുന്നു. പണത്തെച്ചൊല്ലി ഇയാൾ മുൻപും കുടുംബാംഗങ്ങളുമായി പതിവായി വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് അറിയിച്ചു.

Exit mobile version