Site icon Fourteen Kerala – 14 Kerala News

പോക്സോ കേസ്: 13കാരനെ പീഡിപ്പിച്ച ഡോക്ടർ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ പ്രതിയായ  മനോരോഗ വിദദ്ധന്റെയടുത്ത് എത്തിയത്.

ഈ സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടർ പ്രവർത്തിച്ചിരുന്നത്. കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.

മാതാപിതാക്കൾ വിവരം ചൈൽഡ്‌ലൈനിൽ അറിയിക്കുകയായിരുന്നു. ഫോർട് പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഡോക്ടർ. ഈ സംഭവത്തിൽ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. സംഭവം ഒത്തുതീർപ്പാക്കിയതാണ് അന്ന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം. 

Exit mobile version