Site icon Fourteen Kerala – 14 Kerala News

സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ 15കാരനെ കാണാനില്ല; വസ്ത്രം മാറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതം

തൃശൂർ: തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്.

മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയാണ്. സ്കൂൾ യൂണിഫോമിൽ രാവിലെ ഇറങ്ങിയ 15കാരൻ പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

എന്നാൽ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version