Site icon Fourteen Kerala – 14 Kerala News

മന്ത്രിയെ നോക്കുകുത്തിയാക്കി ലൈസൻസ് വിൽപന? എൽ.ഡി.എഫ് കാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിശദമായ അന്വേഷണം നടത്തു​മെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. കഴിഞ്ഞ 10 വർഷത്തിനിടെ അനുവദിച്ച 488 ബാർ ലൈസൻസുകളുടെ രേഖകൾ പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. ബാർ ലൈസൻസ് വിതരണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രാഥമിക നിഗമനം.

മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നടപടി നേരിട്ട എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക തെളിവുകൾ മന്ത്രിക്ക് നേരിട്ട് ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം.

ലൈസൻസുകൾ അനുവദിച്ചതിന് പിന്നിൽ അഴിമതിയോ മറ്റ് ദുരുദ്ദേശ്യങ്ങളോ ഉണ്ടോ എന്ന് സർക്കാർ വിശദമായി അന്വേഷിക്കും. യു.ഡി.എഫ് സർക്കാർ മുന്നോട്ടുവെക്കുന്ന എക്സൈസ് നയങ്ങളെ അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എം. ലിജു പറഞ്ഞു. സർക്കാരിന്റെയും സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Exit mobile version