ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് അഭിഷേക് ശർമ. ഒന്നാമനായിരുന്ന ഇന്ത്യയുടെ ഇഷാന്‍ കിഷനെ പിന്തള്ളി 897 റേറ്റിംഗ് പോയിന്‍റുകളോടെയാണ് അഭിഷേക് വീണ്ടും ഒന്നാമത് എത്തിയത്. ബാറ്റിംഗ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ താരം സഞ്ജു സാംസണാണ്.
ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ സഞ്ജു 20-ാം സ്ഥാനത്തേക്ക് ഉയർന്നു. 883 പോയിന്‍റുള്ള പാകിസ്ഥാൻ നായകൻ സാഹിബ്സാദ ഫർഹാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.പരുക്കുമൂലം പരമ്പരയിലെ ആദ്യ മത്സരത്തിൽ മാത്രം കളിച്ച ഇഷാൻ കിഷന്‍ രണ്ടു സ്ഥാനങ്ങൾ താഴേക്ക് ഇറങ്ങി മൂന്നാം സ്ഥാനത്തായി. 758 പോയിന്‍റോടെ ശ്രെയസ് അയ്യർ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ തിലക് വര്‍മ പത്താം സ്ഥാനം നിലനിര്‍ത്തി.
ബൗളിംഗ് റാങ്കിംഗിൽ അർഷ്ദീപ് സിംഗ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തിയപ്പോൾ ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്‍റ്നർ ഏഴ് സ്ഥാനങ്ങൾ കയറി ഏഴാമതെത്തി. വെല്ലിംഗ്ടണിൽ നടന്ന മൂന്നാം ടി20യിൽ വെറും 38 പന്തിൽ 11 സിക്സറുകൾ അടക്കം 113 റൺസ് അടിച്ചുകൂട്ടിയതാണ് അഭിഷേകിന് റാങ്കിംഗിൽ ഒന്നാമതെത്താൻ വഴിയൊരുക്കിയത്.
