ലണ്ടന്‍: മികച്ച ഫുട്‌ബോളള്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌ന്. ഇംഗ്ലണ്ട് താരം ബലോന്‍ ദ് ഓര്‍ നേടുന്നത് 25 വര്‍ഷത്തിന് ശേഷമാണ്. ബാഴ്‌സലോണയുടെ സൂപ്പര്‍ താരം അലക്‌സിയ പ്യൂട്ടയാസ് ആണ് മികച്ച വനിതാ താരം. ലമീന്‍ യമാലിനെ മികച്ച യുവതാരമായും തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ്
സ്പാനിഷ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്‌ബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച വനിത ഫുട്‌ബോള്‍ പരിശീലകനായി സ്പാനിഷ് പ്രഫഷനല്‍ ഫുട്‌ബോള്‍ പരിശീലകന്‍ പെരെ റോമിയുവാണ് ജേതാവായത്. സ്‌പെയിനിന്റെ ലൂയിസ് ഡി ലാ ഫ്യുവന്റെയാണ് മികച്ച പരിശീലകന്‍. പിഎസ്ജിയാണ് മികച്ച ക്ലബ്.
2025-26 സീസണില്‍ ജര്‍മന്‍ ക്ലബ്ബ് ബയണ്‍ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങള്‍ വിജയിച്ച കെയ്ന്‍, ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു. സീസണിലുടനീളം 65 മത്സരങ്ങളില്‍ നിന്നായി 73 ഗോളാണ് നേടിയത്. മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ഹാരി കെയ്‌നാണ്. മത്സര പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഫ്രഞ്ച് താരം കിലിയന്‍ എംബാപെയാണ്. മൂന്നാം സ്ഥാനത്ത് ലമീന്‍ യമാലും നാലാം സ്ഥാനത്ത് റൊഡ്രിയും അഞ്ചാം സ്ഥാനത്ത് ലിയോണല്‍ മെസ്സിയുമുണ്ട്. മൂന്നാം തവണയാണ് അലക്‌സിയ പ്യൂട്ടയാസ് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്നത്. ഏറ്റവും കൂടുതല്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാരം നേടുന്ന വനിതാതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അവര്‍ എത്തി.
