Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു, അദ്ദേഹം സിഎം ആയപ്പോൾ പരിഗണിക്കുന്നില്ല; തല മുണ്ഡനം ചെയ്ത് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്

തിരുവനന്തപുരം : സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച്‌ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടറിയറ്റിനു മുന്നിലെ സമരപ്പന്തലിലാണ് സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്തത്. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചു. സർക്കാർ അവഗണിക്കുന്നു.

സാമ്പത്തിക ബാധ്യത എന്നാണ് പറയുന്നത്. ഇന്നത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഒരുപാട് വാചാലനായിരുന്നു. അദ്ദേഹം സിഎം ആയപ്പോൾ ഞങ്ങളെ പരിഗണിക്കുന്നില്ല. മാന്യമായ നീതി നടപ്പിലാക്കുന്നവരെ മരണംവരെ നിരാഹാരത്തിലേക്ക് പോകും.

കുറേ ദിവസം ഓരോന്നും പറഞ്ഞിരിപ്പിക്കാനുള്ളതായിരുന്നു അവരുടെ അജണ്ട. മുഖ്യമന്ത്രിയെ ഇതുവരെ കാണാൻ സാധിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സമരം പൊളിക്കാനാണ് സമയം ചോദിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നുണ്ടാകാം. അതുകൊണ്ടായിരിക്കും അനുഭാവ തീരുമാനം എടുക്കാത്തത്. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കും. പഠിച്ച് നേടിയതാണ്. മറ്റൊന്നിനും കഴിവില്ല. ഞങ്ങൾക്ക് ജോലി ലഭിച്ചേതീരുവെന്ന് വളർമതി വ്യക്തമാക്കി.

Exit mobile version