Site icon Fourteen Kerala – 14 Kerala News

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്

തിരുവനന്തപുരം: കോവളത്തെ സ്പാകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് നടപടികളുമായി തമിഴ്നാട് പൊലീസ്. പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാതൃസഹോദരിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

തമിഴ്‌നാട് പൊലീസ് ഇന്ന് മടങ്ങും. പെണ്‍കുട്ടിയെ തമിഴ്‌നാട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നത് പിന്നീടായിരിക്കും. അന്വേഷണത്തിനായി എസ്‌ഐടി ആന്ധ്രയിലേക്ക് പോകും. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെത്തി തെളിവ് ശേഖരിക്കും. പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കും.

അതേസമയം, കേസില്‍ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. സ്പാകളില്‍ എത്തിയ ഇടപാടുകാരുടെ ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കി തുടങ്ങി. സിസിടിവി, ഗൂഗിള്‍ പേ ട്രാന്‍സാക്ഷന്‍ തുടങ്ങിയവ പരിശോധിച്ചാണ് ഇടപാടുകാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ലിസ്റ്റ് പൂര്‍ണ്ണമായ ശേഷം ആയിരിക്കും ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക. ചോദ്യം ചെയ്യലിനപ്പുറം ഇവരുടെ തിരിച്ചറിയല്‍ പരേഡും നടത്തും.

കേസില്‍ മുഖ്യ പ്രതികളില്‍ ഒരാളായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിന് മറ്റ് സ്പാകളുമായി ബന്ധമുണ്ടോ എന്നതും അന്വേഷിക്കുകയാണ്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്പാ നടത്തിപ്പുകാരന്‍ സജിത് കുമാര്‍ വഴിയാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. എന്നാല്‍, അക്കാര്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്രതികള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. തുടര്‍ന്നായിരിക്കും തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കുക.

Exit mobile version