Site icon Fourteen Kerala – 14 Kerala News

കല്ലമ്പലത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

പുലർച്ചെ ഈ വഴി കടന്നുപോയ കാൽനടയാത്രക്കാരാണ് യുവാവ് ഗുരുതര പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ രാത്രിസമയങ്ങളിൽ ഈ ഹംപ് തിരിച്ചറിയാൻ തക്കവണ്ണം യാതൊരുവിധ അടയാളങ്ങളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version