Site icon Fourteen Kerala – 14 Kerala News

മുംബൈ ഇന്ത്യൻസിൽ അഴിച്ചുപണി; പരിശീലകസ്ഥാനമൊഴിഞ്ഞ് മഹേള ജയവർധന

മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധന. രണ്ട് കാലഘട്ടങ്ങളിലായി 8 സീസണുകളിൽ മുംബൈയെ പരിശീലിപ്പിച്ചു. 2017 മുതൽ 2022 വരെയും 2024 മുതൽ 2026 വരെ മുംബൈയെ പരിശീലിപ്പിച്ചു. മുംബൈയ്ക്ക് 3 കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. വരുന്ന സീസണിൽ ഇനി പുതിയ പരിശീലകനൊപ്പമാവും മുംബെെ ഇറങ്ങുക. ശനിയാഴ്ച രാവിലെയോടെ ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ജയവർധനെയുടെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ കാര്യം സ്ഥിരീകരിച്ചത്.

മുംബൈ ഇന്ത്യൻസിലെ ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർന്നുനിൽക്കുമെന്ന് ജയവർധന പ്രതികരിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും നിതാ അംബാനിക്കും ആകാശ് അംബാനിക്കും നന്ദി പറഞ്ഞ അദ്ദേഹം, ടീം നേടിയ വിജയങ്ങളിൽ വലിയ അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

വെറുമൊരു ഹെഡ് കോച്ച് എന്നതിലുപരി അച്ചടക്കവും ഒത്തൊരുമയും ലക്ഷ്യമിടുന്ന മികച്ചൊരു ടീം സംസ്കാരം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ജയവർധനെയെന്ന് മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. 2017 മുതൽ 2022 വരെയും പിന്നീട് 2024 മുതൽ 2026 വരെയുമായിരുന്നു ജയവര്‍ധനെ ഹെഡ് കോച്ചായി പ്രവർത്തിച്ചത്. ദീർഘകാലത്തെ അദ്ദേഹത്തിന്‍റെ സംഭാവനകൾക്കും നിശ്ച്ചയദാർഢ്യത്തിനും മുംബൈ ഇന്ത്യൻസ് ഉടമ നിതാ അംബാനി നന്ദി അറിയിക്കുകയും തുടർയാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.

Exit mobile version