Site icon Fourteen Kerala – 14 Kerala News

വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു

വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടം. രണ്ട് ലോറികൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാത്രി വൈകിയും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തുണ്ട്.

കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്‌കൂട്ടർ യാത്രക്കാർ പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.

Exit mobile version