Site icon Fourteen Kerala – 14 Kerala News

മുണ്ടംവേലി പി & ടി ഫ്‌ളാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്; അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം

കൊച്ചി: മുണ്ടംവേലി പി & ടി ഫ്‌ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അടിയന്തരമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം എന്ന് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈഫ് ഭവന പദ്ധതിയില്‍ അശാസ്ത്രീയ നിര്‍മ്മാണം നടന്നിട്ടുണ്ടെന്ന് മന്ത്രി കെ എം ഷാജി നിയമസഭയില്‍ പറഞ്ഞു.

ഫ്‌ളാറ്റ് നിവാസികളെ സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു താമസസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര നിര്‍മ്മാണപ്പിഴവുകളും സുരക്ഷാഭീഷണികളും നിലനില്‍ക്കുന്നു. ഫ്‌ളാറ്റില്‍ ലിഫ്‌റ്റോ സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ഇടിമിന്നല്‍ പ്രതിരോധ സംവിധാനം എര്‍ത്തുമായി ബന്ധിപ്പിച്ചിട്ടില്ല. അഗ്നിരക്ഷ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമല്ലത്തതിനാല്‍ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്.

എറണാകുളം മുണ്ടം വേലി ഫ്‌ലാറ്റിലെ നിര്‍മാണക്രമക്കേട് ഉള്‍പ്പെടെയുള്ള വിഷയം നിയമസഭയില്‍ കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ് സഭയില്‍ ഉന്നയിച്ചു. ഫ്‌ളാറ്റ് നിര്‍മാണക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തദ്ദേശ മന്ത്രി കെ എം ഷാജി പറഞ്ഞു.

Exit mobile version