Site icon Fourteen Kerala – 14 Kerala News

പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാം; കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ട’; മാങ്കൂട്ടത്തിലിൻ്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത

പത്തനംതിട്ട: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. അടൂരിലെ പാർട്ടിക്ക് , കെപിസിസി പുറത്താക്കിയ രാഹുലിന്റെ സംരക്ഷണം വേണ്ടെന്ന് ബ്ലോക്ക് പ്രസിഡന്‍റ് ആബിദ് ഷഹീം പറഞ്ഞു.

പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിക്കറിയാമെന്നും , കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പാർട്ടി സംരക്ഷണം കൊടുക്കുമെന്നും ആബിദ് ഷഹീം വ്യക്തമാക്കി. എന്നാൽ രാഹുലിനെ സംരക്ഷിക്കുമെന്നായിരുന്നു യുഡിഎഫ് അടൂർ യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസന്റെ പ്രതികരണം.

അതിനിടെ അടൂരിൽ എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത സംഘർഷത്തിൽ പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഘർഷത്തിനിടെ മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന് മർദ്ദനമേൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു . രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനും മർദ്ദനമേറ്റത്.

Exit mobile version