സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 1,11,040 രൂപയിലും ഗ്രാമിന് 13,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയായി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ ആറിനായിരുന്നു. അന്ന് പവന് 1,09,280 രൂപയായിരുന്നു.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യത്തിനപ്പുറം ആഭരണങ്ങളായും നാണയങ്ങളായും സ്വർണം കൈവശം വയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്.അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 245 രൂപയും കിലോഗ്രാമിന് 2,45,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ മൂല്യത്തിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
