Site icon Fourteen Kerala – 14 Kerala News

മാസങ്ങൾക്ക് മുമ്പ് വിവാഹം, ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; തപി നദിയിൽ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ നവദമ്പതികളുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. തപി നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സവാൽദെ മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.

സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ശ്യാമും സപ്നയും വിവാഹിതരായത്.

Exit mobile version