കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ ഇരിട്ടി സ്വദേശിനിയായ ഫാത്തിമ (47) മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം. തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മരണത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
