Site icon Fourteen Kerala – 14 Kerala News

ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സർക്കാർ; ലോകായുക്തയില്‍ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. ചിപ്സന്റെ ഇൻ വോയ്‌സ് ഹാജരാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

കാലാവധി തീർന്നപ്പോള്‍ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന ശുപാർശ ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.

Exit mobile version