Site icon Fourteen Kerala – 14 Kerala News

ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ധാനം ചെയ്ത് 73,600 രൂപ തട്ടി

പ്രമുഖ ഇ-കോമേഴ്സ് സംരംഭമായ ആമസോണിൽ പാർട്ട് ടൈം ജോലി വാഗ്ധാനം ചെയ്ത് യുവാവിൽ നിന്ന് തട്ടിയെടുത്തത് 73,600 രൂപ. പൂനെയിലാണ് സംഭവം. കിരൺ ചിഞ്ചോലെ എന്ന 27കാരൻ്റെ പരാതിയിൽ കോന്ധ്‌വ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

2021 ഒക്ടോബറിലാണ് തട്ടിപ്പ് നടന്നത്. ആദ്യം ആമസോണിൽ പാർട്ട് ടൈം ജോലി നൽകാമെന്നറിയിച്ച് യുവാവിന് ഒരു കോൾ വന്നു. തുടർന്ന് ഒരു ലിങ്ക് അയച്ചുനൽകിയ തട്ടിപ്പുകാരൻ ഫോൺപേ, പേടിഎം, ഓൺലൈൻ ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ‘റീചാർജ് ചാർട്ട്’ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇത് പൂരിപ്പിച്ചതിനു പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് യുവാവിന് 73,600 രൂപ നഷ്ടമാവുകയായിരുന്നു.

Exit mobile version