Site icon Fourteen Kerala – 14 Kerala News

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തെരച്ചിൽ ആരംഭിച്ചതായി പൊലീസ് വക്താവ് പറഞ്ഞു.

സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സേനയ്ക്ക് നേരെ ഭീകരൻ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് വക്താവ് പറഞ്ഞു.

Exit mobile version