Site icon Fourteen Kerala – 14 Kerala News

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫർസാൻ ഗ്രൂപ്പ്; എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിനെ പൂർണമായും വാങ്ങും

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു. നിയമ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ആണ് ഏറ്റെടുക്കൽ നടപടി വൈകിയതെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ. എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിനെ പൂർണമായും അൽ ഫർസാൻ ഗ്രൂപ്പ് വാങ്ങുമെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ അറിയിച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. പുതിയ തുടക്കം വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്നും വലിയ കർത്തവ്യമാണെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ പ്രതികരിച്ചു.

വിദേശ താരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ വ്യക്തമാക്കി. ആരാധകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ കോൺട്രാക്ടിൽ തുടരും. വരും ദിവസം തന്നെ കംപ്ലീറ്റ് ടീം പ്രഖ്യാപിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികൾ അറിയിച്ചു. ഉടമസ്ഥാവകാശം കൈമാറുന്ന നടപടികൾ 2026-27 സീസൺ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലബ്ബിനെ പൂർണ്ണമായും കൈമാറുന്നതിനുള്ള അന്തിമ കരാറിൽ ഒപ്പുവെച്ചതായി സ്ഥിരീകരിച്ചിരുന്നു.

ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി ബന്ധമുള്ളതാണ് അൽ ഫർസാൻ ഗ്രൂപ്പ്. അതേസമയം, ക്ലബ്ബിന്റെ ഈ സീസണിലെ വാണിജ്യ, പ്രവർത്തനപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ചുമതല കേരളം ആസ്ഥാനമായുള്ള ഓഫിയോ സ്പോർട്ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ​​ഏൽപ്പിച്ചതായി കെബിഎഫ്‌സി സിഇഒ അഭിക് ചാറ്റർജി അറിയിച്ചു.

Exit mobile version