ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം.
പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുള്ള പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
അവശനായി നടന്ന് വീടിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പൂച്ചാക്കൽ, ചേർത്തല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
