സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ഇന്ന് വീണ്ടും സ്വർണവിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 640 രൂപയാണ് വർധിച്ചത്. ഗ്രാമിന് 80 രൂപയും ഇന്ന് കൂടിയിട്ടുണ്ട്. ഇന്നലെ രണ്ട് തവണ സ്വർണവിലയിൽ മാറ്റങ്ങൾ വന്നിരുന്നു.
ഇന്നലെ രാവിലെ വില ഉയരുകയും ഉച്ചയ്ക്ക് ശേഷം കുറയുകയും ചെയ്ത ശേഷമാണ് ഇന്ന് രാവിലെയോടെ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,135 രൂപയാണ് നൽകേണ്ടി വരിക. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി ഉയർന്നു. എന്നാൽ ഇതിനിടയിൽ വെള്ളി വില കുറയുകയാണ് ചെയ്തത്.
ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, 10 ഗ്രാം വെള്ളിക്ക് 2550 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചകളിലായി സ്വർണവിലയിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ പ്രധാനിയാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്. എങ്കിൽപോലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിലും അതുപോലെ കൂടണമെന്നില്ലെന്നതാണ് വസ്തുത.
