Site icon Fourteen Kerala – 14 Kerala News

മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലെ ഹാലന്‍ഡിന്റെ ഗോളില്‍ വിവാദം; വാര്‍ നിയന്ത്രിച്ച റഫറിമാരെ പുറത്താക്കി പ്രീമിയര്‍ ലീഗ് റഫറിയിംഗ് അതോറിറ്റി

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തില്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ ഏര്‍ലിങ് ഹാലന്‍ഡ് നേടിയ ഗോള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഹാലന്‍ഡിന്റെ ഗോള്‍ ഓണ്‍ഫീല്‍ഡ് റഫറിമാരില്‍ ഒരാള്‍ ഓഫ്‌സൈഡ് വിളിച്ചിരുന്നു. എന്നാല്‍ സിറ്റിയുടെ അഭ്യര്‍ഥന പ്രകാരം വാര്‍ പരിശോധിച്ചെങ്കിലും ഏറ്റവും മുന്നിലുള്ള സിറ്റി മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ പരിഗണിക്കാതെ ഗോള്‍ ഓഫ്‌സൈഡ് അല്ലെന്ന് വിധിക്കുകയായിരുന്നു. ഇത് തെറ്റായ തീരുമാനമായിരുന്നുവെന്ന് പ്രീമിയര്‍ ലീഗിന്റെ റഫറിയിംഗ് വിഭാഗമായ പ്രഫഷണല്‍ ഗെയിം മാച്ച് ഒഫീഷ്യല്‍സ് ലിമിറ്റഡ് (പിജിഎംഒഎല്‍) കണ്ടെത്തി.

ഈ സംഭവത്തില്‍ ഇപ്പോള്‍ രണ്ട് റഫറിമാരെ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നുനീക്കിയിരിക്കുകയാണ്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) 37 കാരനായ മാറ്റ് ഡോണോഹു, അസിസ്റ്റന്റ് വിഎആര്‍ ബ്ലേക്ക് ആന്‍ട്രോബസ് എന്നിവരെയാണ് മത്സരങ്ങളുടെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇരുവര്‍ക്കും ഒരു അസൈന്‍മെന്റും നല്‍കിയിട്ടില്ല.

Exit mobile version