Site icon Fourteen Kerala – 14 Kerala News

താന്‍ എളുപ്പത്തില്‍ പറയുന്ന കാര്യങ്ങളുടെ പിറകില്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന ജീവനക്കാരാണ്’; കെ.എസ്.ഇ.ബി ജീവനക്കാരെ പിന്തുണച്ച് സി.എം.ഡി എം.ജി. രാജമാണിക്യം

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം ജി രാജമാണിക്യം. എല്ലാ ജീവനക്കാരും ഒരുപോലെ ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവരാണെന്നും ജനങ്ങളുടെ സാഹചര്യം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും എം ജി രാജമാണിക്യം പറഞ്ഞു. താന്‍ എളുപ്പത്തില്‍ പറയുന്ന കാര്യങ്ങളുടെ പിറകില്‍ 24 മണിക്കൂറും ജോലി ചെയ്യുന്ന ജീവനക്കാരാണെന്നും അദ്ദേഹം പ്രശംസിച്ചു.

‘മുഖ്യമന്ത്രിയുടെ പരാമര്‍ശം കേട്ടിട്ടില്ല. കെഎസ്ഇബി ജീവനക്കാര്‍ വളരെ പ്രാഫഷണല്‍ ആയാണ് ജോലി ചെയ്യുന്നത്. പ്രതിസന്ധിയുണ്ട്. അത് മനസ്സിലാക്കിയാണ് ജോലി ചെയ്യുന്നത്. ഞാന്‍ വളരെ എളുപ്പമായി പറഞ്ഞുപോകുന്ന കാര്യങ്ങള്‍ക്ക് പുറകില്‍ വര്‍ക്ക് ചെയ്യുന്നത് കെഎസ്ഇബി ജീവനക്കാരാണ്’, കെഎസ്ഇബി സിഎംഡി പറഞ്ഞു.

പ്രതിസന്ധി ഒരുദിവസം കൊണ്ടുവരുന്നതല്ല. എല്ലാദിവസവും ഉണ്ട്. ഇത് മറകടക്കാനുള്ള പവര്‍ ലഭ്യമാകുമ്പോള്‍ പ്രതിസന്ധി അറിയുന്നില്ലെന്ന് മാത്രം. 24മണിക്കൂറും ഒരേ ഓപ്പറേഷന്‍സ് ആണ്. കെഎസ്ഇബി ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളിലേയും ഒന്നോ രണ്ടോ ജീവനക്കാര്‍ എങ്ങനെ വേണമെങ്കിലും ആയിരിക്കാമെന്നും എം ജി രാജമാണിക്യം കൂട്ടിച്ചേർത്തു.

വൈദ്യുതി പ്രതിസന്ധിക്കിടെ പ്രശ്‌നം രൂക്ഷമാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ വൈദ്യുതി വിച്ഛേദിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം ചർച്ചയായിരുന്നു. കെഎസ്ഇബി പ്രഖ്യാപിക്കുന്ന സമയത്തല്ല പവര്‍ക്കട്ട് എന്ന് ജനങ്ങളുടെ പരാതിയുണ്ട്. ചില സമയത്ത് നാച്വറല്‍ ആയി അത് സംഭവിക്കുന്നുണ്ട്. ചില സ്ഥലത്ത് ഓഫ് ചെയ്യലാണ്.കുറേ പ്രാവശ്യം അങ്ങ് ഓഫ് ചെയ്യും. അതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്‌നം വഷളാവട്ടെയെന്ന് വിചാരിച്ചാണിത് ചെയ്യുന്നത്. മൊത്തം കുളമാകട്ടെയെന്ന ലക്ഷ്യത്തോടെ അനാവശ്യമായി ഇങ്ങനെ ചെയ്യുന്നു. അതിന് ഞാന്‍ നേരത്തെ പറഞ്ഞ മെഡിസിന്‍ വേണ്ടി വരും. കുളം കലക്കുമ്പോഴല്ലേ മീന്‍ പിടിക്കാന്‍ ഒക്കൂ.

നമ്മളിതെല്ലാം കാണുന്നുണ്ട്’, എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നുമായിരുന്നു കെഎസ്ഇബിഡബ്ല്യൂഎ പറഞ്ഞത്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തണം. തൊഴിലാളികള്‍ മനഃപൂര്‍വ്വം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും കെഎസ്ഇബിഡബ്ല്യുഎ ആവശ്യപ്പെട്ടിരുന്നു.

Exit mobile version