ആലപ്പുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ചാണ് സുമിമോൾക്ക് അണലിയുടെ കടിയേറ്റത്.
തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വസതിയിൽ എത്തിക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ നടക്കും. പുതുക്കരി പത്തിൽ കൊച്ചുതെളിയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: ടി.ജെ. ജോസഫ് (ജോളി തിരുനിലം). മക്കൾ: ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ.
