ന്യൂഡൽഹി : പേടിവേണ്ട… എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള പുതിയ ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെ ഈ ആന്റിവെനം യാഥാർത്ഥ്യമാക്കിയത്.
നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പൂർണ്ണമായും പ്രതിരോധിക്കാൻതക്ക ആന്റിവെനം ലഭ്യമല്ല. സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ പ്രധാന ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ ഫലപ്രദമായി തടയാൻ ഈ ആന്റിവെനത്തിന് സാധിക്കും.
എലികളിൽ നടത്തിയ മൂന്ന് ഘട്ട പരീക്ഷണങ്ങളും ഇതിനോടകം വിജയകരമായി പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിലുള്ള ആകെ 310 തരം പാമ്പുകളിൽ 60 എണ്ണവും മാരക വിഷമുള്ളവയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
