Site icon Fourteen Kerala – 14 Kerala News

മലയിൻകീഴിൽ നൊമ്പരക്കാഴ്ച; ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. ഒന്നരവയസുകാരി അന്നയാണ് മരണപ്പെട്ടത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് അന്ന. ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

കുഞ്ഞിന്റെ കഴുത്തറത്ത നിലയിൽ വിളവൂർക്കൽ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

Exit mobile version