പാലക്കാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന 65 കാരിയായ വയോധികയ്ക്ക് നേരെ അതിക്രമം. ഒറ്റപ്പാലം ലക്കിടി മംഗലത്താണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവാണ് വയോധികയെ കടന്നുപിടിച്ച് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ വയോധികയുടെ പല്ല് കൊഴിഞ്ഞുപോയി.
ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ ശേഷമാണ് യുവാവ് അതിക്രമം അഴിച്ചുവിട്ടത്. നാട്ടുകാർ ഓടിക്കൂടിയതോടെ ഇയാൾ സംഭവസ്ഥലത്ത് പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു, ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.
