സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വന്‍ കയറ്റത്തിനൊടുവിലാണ് പൊന്നുംവിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 117200 രൂപയും ഇന്ന് നല്‍കേണ്ടി വരും.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4606 ഡോളറില്‍ തുടരുകയാണ്. ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിലെ അയവും യുഎസ് പണപ്പെരുപ്പവും യുഎസ്- കാനഡ ബന്ധത്തിലെ വിള്ളലും അമേരിക്കന്‍ പലിശ നിരക്കുകളും ഉള്‍പ്പെടെ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. തിരുവോണം കഴിഞ്ഞയുടനാണ് സ്വര്‍ണവിലയില്‍ ഈ വിധത്തിലൊരു ഇടിവുണ്ടായിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.
