സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്.
കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വര്‍ഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്‍പനശാലകളിലും തിരക്ക് വര്‍ധിച്ചതോടെ 433.81 കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്. 27.85 കോടി രൂപയാണ് വിറ്റുവരവ്.
ആകെ വിറ്റു വരവില്‍ 155.39 കോടി രൂപ സബ്‌സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്‌സിഡിയിതര ഇനത്തിലുമാണ്. സബ്‌സിഡി വെളിച്ചെണ്ണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നല്‍കിയത്. 53.86 ലക്ഷം പേരാണ് സപ്ലൈകോയില്‍ നിന്ന് ഈ 35 ദിവസത്തിനിടയില്‍ സാധനങ്ങള്‍ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.33. കോടി രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറില്‍ നിന്നുള്ള വിറ്റു വരവ് മാത്രം 94 ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റു വരവ് 4.82 കോടി രൂപ ആയിരുന്നു.
