Site icon Fourteen Kerala – 14 Kerala News

കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതിപ്പോയിട്ട് 18 നാൾ, ശിവസൂര്യയെ തേടി പൊലീസ് ഇന്ന് വാരണാസിയിലെത്തും

കണ്ണൂർ: ചൊക്ലിയിൽ നിന്നും കാണാതായ 17കാരനായ ശിവസൂര്യയെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ ഉണ്ടായ വിഷമത്തെ തുടർന്ന്, കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിവെച്ച ശേഷമാണ് ശിവസൂര്യ കഴിഞ്ഞ ഓഗസ്റ്റ് 8-ാം തീയതി വീടുവിട്ട് ഇറങ്ങിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസങ്ങൾ പിന്നിടുകയാണ്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം വ്യാപക പരിശോധനകൾ നടത്തിയെങ്കിലും ഇതുവരെ കുട്ടിയെക്കുറിച്ചുള്ള യാതൊരുവിധ സൂചനകളും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം വാരണാസിയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. യാത്രയിലുടനീളമുള്ള പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് സംഘം.

Exit mobile version