Site icon Fourteen Kerala – 14 Kerala News

ഇമ്രാൻ ഖാന് വിദഗ്ധ ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കണം’; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിലെ ആശങ്ക കണക്കിലെടുത്ത് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് 21 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാർ. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന് അടിയന്തര വിദഗ്ധ ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യം. കോടതി നിർദേശിച്ച പ്രത്യേക മെഡിക്കൽ ബോർഡിന്റെ പരിശോധന പൂർത്തിയാക്കണമെന്നും ആവശ്യം. കുടുംബാംഗങ്ങൾക്ക് സന്ദർശനാനുമതി തടസ്സമില്ലാതെ നൽകണമെന്നും കത്തിൽ വ്യക്തമാക്കുന്നു

കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ ഉൾപ്പെടെ 21 മുൻ നായകന്മാരാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് സംയുക്ത കത്തയച്ചത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ നിന്ന് 73-കാരനായ ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ ഓഗസ്റ്റ് 18-ലെ ഉത്തരവ് പാകിസ്താൻ അധികൃതർ നടപ്പിലാക്കാതിരുന്നതിനെത്തുടർന്നാണ് ഈ സംഭവവികാസം ഉണ്ടായത്. സെപ്റ്റംബർ 16-ന് നടക്കുന്ന അടുത്ത വാദം കേൾക്കൽ വരെ പാകിസ്താൻ മുൻ പ്രധാനമന്ത്രിയെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ പാർപ്പിക്കാനായിരുന്നു ഉത്തരവിട്ടിരുന്നത്.

വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഓഗസ്റ്റ് 20-21വരെ ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (PIMS) കൊണ്ടുപോവുകയും പിന്നീട് അദിയാല ജയിലിലേക്ക് തിരികെ എത്തിക്കുകയും ചെയ്തിരുന്നു. സർക്കാരും ഉന്നത ഉദ്യോഗസ്ഥരും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരി ഉസ്മ ഖാൻ ശനിയാഴ്ച സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.

Exit mobile version