Site icon Fourteen Kerala – 14 Kerala News

കായലിലെ വെള്ളത്തിൽ പത്രങ്ങൾ, പിന്നാലെ അയൽവാസി കണ്ടത് മേരിക്കുട്ടിയുടെ മൃതദേഹം; വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു

കൈനകരി: വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി (60) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനു മുന്നിലെ കടവിലാണ് അപകടമുണ്ടായത്. കായലിലൂടെ പാത്രങ്ങൾ ഒഴുകിനടക്കുന്നത് കണ്ട അയൽവാസിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ മേരിക്കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പുളിങ്കുന്ന് പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

Exit mobile version