Site icon Fourteen Kerala – 14 Kerala News

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിനാണ് നടപടി.വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വീഡിയോയിലൂടെ പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത്ത് ലൈംഗികച്ചുവയോടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും അശ്ലീല ചുവയോടെയും സോഷ്യൽ മീഡിയ വഴി പ്രതികരിച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 9.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം എം ജി റോഡില്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ മുതല്‍ ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ വരെയാണ് പരിപാടി നടന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

Exit mobile version