Site icon Fourteen Kerala – 14 Kerala News

മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം; ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസിന് ജനസൗഹൃദ മുഖം നൽകുന്ന മൈ പൊലീസ് സ്റ്റേഷൻ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കടയിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാവിലെ 10.30 ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജനാധിപത്യ പൊലീസിങ്ങിന്റെ തുടക്കമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കും. കുറ്റവാളികള്‍ പൊലീസിനെ ഭയപ്പെട്ടാല്‍ മതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണക്കാരോട് സൗഹൃദത്തോടെ പൊലീസ് പെരുമാറണം. ജനങ്ങളോട് മോശമായി പെരുമാറാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുകാര്‍ക്ക് കേരള പൊലീസ് മാതൃകയാണ്. എന്നാല്‍ കുറച്ചുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കസ്റ്റഡിയിലെടുക്കുമ്പോള്‍ എടുക്കന്നയാളോട് കസ്റ്റഡി ക്രൈംസ് ഉണ്ടാകാന്‍ പാടില്ല. ലോക്കപ്പ് മര്‍ദനങ്ങളും ലോക്കപ്പ് മരണങ്ങളും അപരിഷ്‌കൃതമായ നടപടികളാണ്. ഇത്തരം കാര്യങ്ങള്‍ പൊലീസില്‍ ഇനി ഉണ്ടാകാന്‍ പാടില്ല. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി വെച്ചിട്ടുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസില്‍ ജനാധിപത്യവല്‍ക്കരണം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഓരോ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന കാര്യം ആഭ്യന്തര മന്ത്രിയുടെ ഓഫീസിലും എത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു കൂട്ടിച്ചേർത്തു.

ഓപ്പറേഷന്‍ തൂഫാന്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓണക്കാലത്ത് ഡാന്‍സാഫ് ടീം പ്രത്യേക ജാഗ്രതയിലാണ്. ആര് ലഹരി വിതരണം ചെയ്താലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അതില്‍ രാഷ്ട്രീയമില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Exit mobile version