തിരുവനന്തപുരം: പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാനൊരുങ്ങുന്ന പ്രവാസികൾക്ക് സന്തോഷവാർത്തയുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു.
ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ് ഈ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
