Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 13,965 രൂപയും പവന് 1,11,720 രൂപയുമാണ് ഇന്നത്തെ വ്യാപാര വില.

രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ രാവിലെയും വൈകുന്നേരവുമായി സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം പവന് 1,120 രൂപയാണ് കൂടിയത്.

Exit mobile version